'ഈ കല്യാണം മുടക്കാന്‍ തമിഴരും തെലുങ്കരും എല്ലാവരും ഉണ്ട്'; ചിരി നിറച്ച് 'ഗുരുവായൂരമ്പല നടയിൽ' ട്രെയ്‍ലർ

കാഴ്ച്ചക്കാര്‍ക്ക് വീണ്ടും ത്രില്ലേറ്റി 'ഗുരുവായൂരമ്പല നടയിൽ' ട്രെയ്ലര്‍. പൃഥ്വിരാജ്, ബേസിൽ ജോസഫ് പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിലെ ടീസര്‍ ശ്രദ്ധ നേടിയിരുന്നു. ഒരു കല്യാണവുമായി ബന്ധപ്പെട്ടുള്ള ചിരി മുഹൂർത്തങ്ങളും അപ്രതീക്ഷിത സംഭവഭങ്ങളുമാണ് സിനിമ പറയുന്നത് എന്നാണ് ട്രെയ്‍ലർ നല്‍കുന്ന സൂചന.


'ജയ ജയ ജയ ജയ ഹേ'യ്ക്ക് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. കഴിഞ്ഞ വർഷമാണ് സിനിമയുടെ പ്രഖ്യാപനം നടന്നത്. തമിഴ് താരം യോഗി ബാബുവിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റ ചിത്രം കൂടിയാണിത്.

'കുഞ്ഞിരാമായണ'ത്തിന് ശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന സിനിമ പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ4 എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.
Previous Post Next Post

نموذج الاتصال