മണ്ണാർക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാർക്കാട് യൂണിറ്റ് ദ്വൈവാർഷിക ജനറൽ ബോഡിയും തിരഞ്ഞെടുപ്പും മണ്ണാർക്കാട് എം. പി. ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കെവിവിഇഎസ് ജില്ലാ പ്രസിഡൻ്റ് ബാബുകോട്ടയിൽ ഉദ്ഘാടനം ചെയ്തു. ബാസിത്ത് മുസ്ലിം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി K.A ഹമീദ്, ഷക്കീർ കൂറ്റനാട് എന്നിവർ സംസാരിച്ചു. വ്യാപാര മേഘല നേരിടുന്ന നിരവധി പ്രശ്നങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വ്യാപാര ദ്രോഹ നടപടികൾക്കെതിരെയും, വൈദ്യുതി പ്രതിസന്ധിക്കെതിരെയും, നിയമപരമല്ലാതെ വലിയ കുടിശ്ശിക ബിൽഡിങ്ങ് ഓണർമാർക്ക് വന്ന വിഷയത്തിൽ പ്രതിഷേധിച്ചു കൊണ്ടുള്ള പ്രമേയങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു. മണ്ണാർക്കാട് യൂണിറ്റിൻ്റെ പ്രസിഡൻ്റായി രമേഷ് പൂർണ്ണിമയേയും, ജനറൽ സെക്രട്ടറിയായി സജി ജനതയേയും, ട്രഷറർ ആയി സൈനുൽ ആബിദിനേയും തിരഞ്ഞെടുത്തു
വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാർക്കാട് യൂണിറ്റിനെ ഇനി ഇവർ നയിക്കും; പ്രസിഡണ്ടായി രമേശ് പൂർണ്ണിമയേയും, സെക്രട്ടറിയായി സജി ജനതയേയും തിരഞ്ഞെടുത്തു
byഅഡ്മിൻ
-
0