എം. പുരുഷോത്തമന് യാത്രയയപ്പ്; സംഘാടകസമിതി രൂപീകരിച്ചു

മണ്ണാർക്കാട്: റൂറൽ സർവീസ് സഹകരണബാങ്ക് സെക്രട്ടറി എം. പുരുഷോത്തമന്റെ വിരമിക്കൽ ഭാഗമായുള്ള യാത്രയയപ്പ് ചടങ്ങിന്റെ സംഘാടകസമിതി രൂപവത്കരിച്ചു.  എൻ. ഷംസുദ്ദീൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു. റൂറൽ ബാങ്ക് പ്രസിഡന്റ് പി.എൻ. മോഹനൻ അധ്യക്ഷനായി. മുൻ എം.എൽ.എ.മാരായ ജോസ് ബേബി, കളത്തിൽ അബ്ദുള്ള, സി.പി.എം. ഏരിയാസെക്രട്ടറി യു.ടി. രാമകൃഷ്ണൻ, കോൺഗ്രസ് ജില്ലാസെക്രട്ടറി പി.ആർ. സുരേഷ്, ബാങ്ക് അസി. സെക്രട്ടറി എ. അജയകുമാർ, ടി.കെ. സുബ്രഹ്മണ്യൻ, സദഖത്തുള്ള പടലത്ത്, കെ.പി.എസ്. പയ്യനെടം, കെ.സി. റിയാസുദ്ദീൻ, സഹകരണസംഘം ജോ. രജിസ്ട്രാർ പി. ഉദയൻ, ഭരണസമിതിയംഗം മോഹൻദാസ് എന്നിവർ സംസാരിച്ചു.ടി.ആർ. സെബാസ്റ്റ്യൻ ചെയർമാനും പി.എൻ. മോഹനൻ കൺവീനറും പതിമൂന്നംഗ രക്ഷാധികാരികളും ഉൾപ്പെടെ 501 അംഗ കമ്മിറ്റിയും വിവിധ സബ് കമ്മിറ്റികളുമാണ് രൂപവത്കരിച്ചിട്ടുള്ളത്. 27-ന് വൈകുന്നേരം നാലിന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം സഹകരണവകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും
Previous Post Next Post

نموذج الاتصال