ദുബായിൽ താരമായി മണ്ണാർക്കാട്ടുകാരൻ

ദുബായിൽ വെച്ച് നടന്ന യു.എ.ഇ സൈക്ലിംഗ് ഫെഡറേഷന്റെ യു.എ.ഇ  എം.ടി.ബി  ചാലഞ്ച് സൈക്കിൾ റേസിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി മണ്ണാർക്കാട്ടുകാരൻ. അബ്ദുൽ റഹീം കല്ലടിയാണ്  മണ്ണാർക്കാടിന്റെ അഭിമാന താരമായി മാറിയത്. വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ചെത്തിയ ലോകോത്തര റൈഡർസിനെ തോൽപ്പിച്ചാണ് റഹീം രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.  മത്സരത്തിൽ പങ്കെടുത്ത ഏക ഇന്ത്യക്കാരനാണ് റഹീം  
കൂടാതെ അബുദാബിയിൽ വെച്ച് നടന്ന ഫാബ് സൈക്ലിംഗ് ഫെസ്റ്റിവൽ ഇൽ കോർപ്പറേറ്റ് ടീം റിലേയിൽ താബിന്റെ കമ്പനി ആയ ഓട്ടോക്രാഫ്റ്റ് ട്രേഡിങ്ങിനെ  പ്രതിനിധീകരിച്ച് മൂന്നാം സ്ഥാനവും റഹീം കരസ്ഥമാക്കി. കോർപ്പറേറ്റ് ടീമിൽ കണ്ണൂർ സ്വദേശി ഷാനിദ് താനൂർ സ്വദേശി സക്കറിയായും  ആണ് കല്ലടി അബ്ദുൽ റഹീമിന്റെ പങ്കാളികൾ.
പാലക്കാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡന്റും മണ്ണാർക്കാട് അനുപമ ക്രിക്കറ്റ് ക്ലബ് സെക്രട്ടറിയുമായ കെ.സി.കെ മൊയ്തീൻ  സഫിയ ദമ്പതികളുടെ മകനാണ് അബ്ദുൽ റഹീം

ഭാര്യ: അലീമ ഷഹന
മക്കൾ: ഹാനിയ, ഹാസി
Previous Post Next Post

نموذج الاتصال