അലനല്ലൂർ:വോട്ടെണ്ണാൻ ഇനി ഒരു മാസം ഉണ്ട്, അത് വെച്ച് ആവേശം പിടിച്ചു നിർത്താൻ പറ്റുമോ, അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് ഒരു ഫ്ലക്സങ്ങു വെക്കാം, ജയം അത് ഒക്കെ ഉറപ്പല്ലേ എന്ന ചിന്ത വന്നാൽ എന്തുചെയ്യും. ഇത് വായിക്കുമ്പോൾ നർമ്മം തോന്നാം, പക്ഷേ എടത്തനാട്ടുകരയിൽ അങ്ങനെ ഒന്ന് സംഭവിച്ചു. എ.വിജയരാഘവനെ നിയുക്ത എംപിയെന്ന് അഭിവാദ്യമര്‍പ്പിച്ചാണ് ഫ്ളക്സ് ബോര്‍ഡ് ഉയർന്നത്. എടത്തനാട്ടുകര പൊൻപാറയിലാണ് സംഭവം. റിസൾട്ട് തങ്ങൾക്കനുകൂലമാകുമെന്ന പ്രവർത്തകരുടെ ആത്മവിശ്വാസം കൊണ്ട് സംഭവിച്ചതാകാമെന്നാണ് നിഗമനം. സംഭവം വിവാദമായതോടെ നാട്ടുകൽ പോലീസ് സ്ഥലത്തെത്തി ഫ്ലക്സ് ബോർഡ് നീക്കം ചെയ്തു. പ്രവർത്തകർ ആവേശത്തിന്റെ പുറത്ത് വച്ചതാകാമെന്നും ഈ പ്രവണത ശരിയല്ലെന്നും സിപിഎം നേതാവ് പി.കെ.ശശി പ്രതികരിച്ചു. കഴിഞ്ഞ തവണ ഇതേ പോലെ റിസൾട്ട് വരും മുമ്പേ എം.ബി രാജേഷിന്റെ വിജയഗാനം തയ്യാറാക്കിയതും പുറത്തുവന്നതും സിപിഎംന് ക്ഷീണമായിരുന്നു.