മണ്ണാർക്കാട്: മണ്ണാർക്കാട് താലൂക്കിൽ രണ്ടുപേർ കുഴഞ്ഞുവീണു മരിച്ചു. എതിർപ്പണം ശബരി നിവാസിൽ രമണി അംബുജം ദമ്പതിമാരുടെ മകൻ ശബരീഷ് (27), പുഞ്ചക്കോട് സ്വദേശി ഉണ്ണികൃഷ്ണന്റെ ഭാര്യ സരോജിനി എന്നിവരാണ് മരിച്ചത്. രാവിലെ കൂട്ടുകാർക്കൊപ്പം സംസാരിച്ചിരിക്കവേയാണ് ശബരീഷ് കുഴഞ്ഞു വീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ജോലിക്ക് പോകുന്നതിനിടെ തെങ്കര രാജാസ് സ്ക്കൂളിന് സമീപത്ത് വെച്ചാണ് സരോജിനി കുഴഞ്ഞു വീണത്. ഇവരെ ഉടൻ പുഞ്ചക്കോട്ടെ ക്ലീനിക്കിലും തുടർന്ന് മദർ കെയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൂര്യാഘാതമാണോ മരണകാരണമെന്ന് പോസ്റ്റ്മോർട്ടം കഴിഞ്ഞാലേ വ്യക്തമാവൂ എന്ന് ആശുപത്രി അധികൃതർ പറഞ്ഞു