മണ്ണാർക്കാട് : എസ്.എസ്.എൽ.സി. പരീക്ഷയിൽ ജില്ലയിൽ ഏറ്റവും കൂടുതൽ സമ്പൂർണ എപ്ലസ് നേടി നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയർസെക്കൻഡറി സ്‌കൂൾ. 125 പേർക്കാണ് സമ്പൂർണ എപ്ലസ് ലഭിച്ചത്. 648 വിദ്യാർഥികൾ ഇവിടെ പരീക്ഷയെഴുതിയതിൽ മുഴുവൻ പേരും വിജയിച്ചു. വളരെ ചിട്ടയോടെ നടത്തിയ പരിശീലനത്തിന് ലഭിച്ച നേട്ടമാണ് ഇത്. വിദ്യാർത്ഥികൾക്ക് പഠനം രസകരമാക്കി മാറ്റുകയും, അവരുടെ സംശയങ്ങൾ ദുരീകരിക്കാൻ അധ്യാപകർ അവരുടെ കൂടെ എപ്പോഴും ഉണ്ടായിരുന്നു എന്നതും എടുത്ത് പറയേണ്ടതാണ്. തുടർച്ചയായി ഏഴാം തവണയാണ് ഡി.എച്ച്.എസ്. നൂറു ശതമാനം വിജയം കൈവരിക്കുന്നത്. 34 വിദ്യാർഥികൾക്ക് ഒമ്പത് വിഷയങ്ങൾക്ക് എപ്ലസ് ലഭിച്ചു. പുനർ മൂല്യനിർണയത്തിൽ വിജയം കൂടുമെന്ന് സ്‌കൂൾ മാനേജുമെന്റും അധ്യാപകരും പറയുന്നത്
എസ്.എസ്.എൽ.സി: പാലക്കാട് ജില്ലയിൽ 99.69 ശതമാനം വിജയം
ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 99.69 ശതമാനം വിജയം. ആകെ പരീക്ഷ എഴുതിയ 39661 പേരിൽ 39539 പേർ ഉപരിപഠന യോഗ്യത നേടി. പരീക്ഷ എഴുതിയ 20020 ആൺകുട്ടികളിൽ 19934 പേരും പരീക്ഷ എഴുതിയ 19641 പെൺകുട്ടികളിൽ 19605 പേരും വിജയികളായി.
ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ 12484 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 12446 പേർ വിജയിച്ചു. 99.7 ശതമാനം വിജയം. 6409 ആൺകുട്ടികളും 6075 പെൺകുട്ടികളും പരീക്ഷ എഴുതിയതിൽ 6381 ആൺകുട്ടികളും 6065 പെൺകുട്ടികളും വിജയിച്ചു.
പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ 18126 പേർ എഴുതിയതിൽ 18065 പേർ ഉപരിപഠന യോഗ്യത നേടി. 99.66 വിജയശതമാനം. 9091 ആൺകുട്ടികളും 9035 പെൺകുട്ടികളും പരീക്ഷ എഴുതി. 9050 ആൺകുട്ടികളും 9015 പെൺകുട്ടികളും ഉപരിപഠന യോഗ്യത നേടി.
മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ 9051 പേർ പരീക്ഷ എഴുതിയതിൽ 9028 പേർ ഉപരി പഠന യോഗ്യത നേടി. വിജയശതമാനം 99.75. പരീക്ഷ എഴുതിയ 4520 ആൺകുട്ടികളിൽ 4503 പേർ വിജയിച്ചു. പരീക്ഷ എഴുതിയ 4531 പെൺകുട്ടികളിൽ 4525 പേരും വിജയിച്ചു.
ജില്ലയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത് 4265 കുട്ടികളാണ്. 1229 ആൺകുട്ടികളും 4265 പെൺകുട്ടികളും.