മണ്ണാർക്കാട് : ഹയർസെക്കൻഡറി പരീക്ഷയിൽ 64 സമ്പൂർണ എപ്ലസ് നേടി കുമരംപുത്തൂരിനും മണ്ണാർക്കാടിനും അഭിമാനമായി കല്ലടി ഹയർസെക്കൻഡറി സ്‌കൂൾ. ഹയർസെക്കൻഡറിയിൽ മണ്ണാർക്കാട് താലൂക്കിൽ ഏറ്റവും കൂടുതൽ സമ്പൂർണ്ണ എ പ്ലസ് കല്ലടിക്കാണ്. 350 വിദ്യാർഥികൾ ഇവിടെ പരീക്ഷയെഴുതിയതിൽ 328 പേർ വിജയിച്ചു. ഹയർസെക്കൻഡറിയിൽ സംസ്ഥാന വിജയ ശതമാനം 78.69 ഉം, ജില്ലാ വിജയശതമാനം 73.59 ഉം ഉള്ളപ്പോൾ കല്ലടി ഹയർസെക്കൻഡറി സ്ക്കൂളിന്റെ വിജയശതമാനം 94% ആയി എന്നത് കല്ലടിയിലെ വിദ്യാർത്ഥികളുടെ കഠിനമായ പരിശീലനത്തിന്റേയും, അധ്യാപകരുടേയും രക്ഷിതാക്കളുടേയും കൂട്ടുത്തരവാദിത്യത്തോടെയുള്ള പഠനപ്രവർത്തനങ്ങളുടേയും മികവിലാണെന്ന സംശയമില്ല. 1200ൽ 1198 മാർക്ക് നേടി സയൻസ് വിദ്യാർഥിയായ മുഹമ്മദ് നജീദ് സ്ക്കൂൾ ടോപ്പറായി. ദൗർഭാഗ്യം കൊണ്ട് മാത്രം സമ്പൂർണ എ പ്ലസ് നേടാനാവാതെ പോയത് 43 വിദ്യാർത്ഥികൾക്കാണ്. ഇവർക്ക് ഒരു വിഷയത്തിന് മാത്രമാണ് എ പ്ലസ് നഷ്ടമായത്. കല്ലടി ഹയർസെക്കൻഡറി സെക്കണ്ടറി സ്ക്കൂളിൽ പരീക്ഷയെഴുതിയ 350 വിദ്യാർഥികളും കഠിനപ്രയത്നത്തിലൂടെ തങ്ങളുടെ കഴിവ് തെളിയിച്ചതാണെന്നും, ചിലർ തോറ്റു പോയത് സാങ്കേതികത്വം മാത്രമാണെന്നും, അവരും സ്ക്കൂളിന്റെ അഭിമാനമാണെന്നും പ്രിൻസിപ്പാൾ പറഞ്ഞു. പുനർ മൂല്യനിർണയത്തിൽ വിജയം കൂടുമെന്ന് സ്‌കൂൾ മാനേജുമെന്റും അധ്യാപകരും പറയുന്നത്
"64" സമ്പൂർണ്ണ എ പ്ലസുകളോടെ കുമരംപുത്തൂരിന് അഭിമാനമായി കല്ലടി എച്ച് എസ് എസ്
byഅഡ്മിൻ
-
0