ഞാൻ ഇവിടെ വീഴുവാണേൽ എന്റെ കൂടെ ഒരു പത്ത് പതിനഞ്ച് പേരെങ്കിലും കാണും; ഒരൊന്നൊന്നര ട്രെയ്‌ലർ വന്നിട്ടുണ്ടെന്ന് പറ

മലയാളി പ്രേക്ഷകർ കാത്തിരുന്ന മമ്മൂട്ടി ചിത്രം ടർബോയുടെ ട്രെയ്‍ലർ പുറത്തിറങ്ങി. ദുബായ് സിലിക്കോൺ സെൻട്രൽ മാളിൽ വെച്ച് നടന്ന ഗ്ലോബൽ ട്രെയ്‍ലർ ലോഞ്ചിൽ മമ്മൂട്ടി ട്രെയ്‍ലർ അവതരിപ്പിച്ചു. ത്രില്ലറും ഫൈറ്റും എന്റ‍ർടെയൻമെന്റും തമാശയും പ്രണയവുമെല്ലാം നിറഞ്ഞ് ഒരു പാക്ക്ഡ് ചിത്രമായാണ് ടർബോ ഒരുക്കിയിരിക്കുന്നത് എന്നാണ് ട്രെയ്‍ലർ നൽകുന്ന സൂചന.

മമ്മൂട്ടിയുടെ ജോസേട്ടായിയോടൊപ്പം കട്ടക്ക് നിൽക്കാൻ റിഷബ് ഷെട്ടിയുടെ വില്ലൻ വേഷവും കൂടിയെത്തുന്നുണ്ട്. ഏറെ പ്രതീക്ഷ നൽകുന്നതാണ് ട്രെയ്‍‍ലർ. മെയ് 23 നാണ് ടർബോയുടെ ആഗോള റിലീസ്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു സിനിമയായിരിക്കും. ഹ്യൂമറുണ്ട് ആക്ഷനുണ്ട് ഇമോഷനുണ്ട്. എല്ലാം പരമാവധി പറ്റുന്നപോലെ ഒരുക്കിയിട്ടുണ്ട് ബാക്കി നിങ്ങളുടെ കയ്യിലാണ് എന്നാണ് തിരക്കഥാകൃത്ത് മിഥുൻ മാനുവൽ തോമസ് ട്രെയ്‍ലർ ലോഞ്ചിൽ സംസാരിച്ചത്.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് താരം സുനിലും സുപ്രധാന വേഷങ്ങളിൽ ടർബോയിൽ ഉണ്ടാകും.
Previous Post Next Post

نموذج الاتصال