പനി ബാധിച്ച് മൂന്ന് വയസ്സുകാരി മരിച്ചു

പാലക്കാട്: ജില്ലയില്‍ വീണ്ടും പനി മരണം. മണ്ണാര്‍ക്കാട് കോട്ടോപ്പാടത്ത് മൂന്നു വയസുകാരി പനിബാധിച്ച് മരിച്ചു. അമ്പലപ്പാറ എസ്ടി കോളനിയിലെ കുമാരന്റെ മകള്‍ ചിന്നു (3) ആണ് മരിച്ചത്. ഇന്ന് രാവിലെ കുട്ടി വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Previous Post Next Post

نموذج الاتصال