മണ്ണാർക്കാട്: ഗതാഗതവകുപ്പിന്റെ ഡ്രൈവിങ് പരിഷ്‌കാരങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മണ്ണാർക്കാട്, കോങ്ങാട് നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ മണ്ണാർക്കാട് സബ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ച് സിവിൽസ്റ്റേഷന് മുമ്പിൽ പോലീസ് തടഞ്ഞു. പോലീസും പ്രവർത്തകരും തമ്മിൽ ചെറിയതോതിൽ സംഘർഷമുണ്ടായി.
ഡി.സി.സി. ജനറൽ സെക്രട്ടറി പി.ആർ. സുരേഷ് ഉദ്ഘാടനംചെയ്തു. യൂത്ത് കോൺഗ്രസ് മണ്ണാർക്കാട് നിയോജകമണ്ഡലം പ്രസിഡന്റ് പി.കെ. നസീർബാബു അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അരുൺകുമാർ പാലക്കുറുശ്ശി, കോങ്ങാട് നിയോജകമണ്ഡലം പ്രസിഡന്റ് നവാസ്, മണ്ണാർക്കാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട്, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ഗിസാൻ മുഹമ്മദ്, രാജൻ ആമ്പാടത്ത്, അൻവർ ആമ്പാടത്ത്, അഹമ്മദ് സുബൈർ, നൗഷാദ് ചേലഞ്ചേരി, ആഷിക് വാറോടൻ എന്നിവർ സംസാരിച്ചു