അവശ നിലയില്‍ കണ്ടെത്തിയ പുള്ളിപ്പുലിയുടെ ആരോഗ്യനില മെച്ചപ്പെട്ടു

മണ്ണാര്‍ക്കാട് വനം ഡിവിഷനിലെ അഗളി റേഞ്ചിലെ ഷോളയൂര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ വട്ടലക്കി ഭാഗത്ത് ജൂണ്‍ പത്തിന്  അവശനിലയില്‍ കണ്ടെത്തിയ പുള്ളിപുലിയെ അസിസ്റ്റന്റ്് ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ ഡോക്ടര്‍ ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പരിശോധിച്ചതില്‍ കടുവയുടെ ആക്രമണത്തില്‍ പുലിയുടെ കഴുത്തില്‍ പരിക്ക് കണ്ടെത്തുകയും ചികിത്സ നല്‍കുകയും ചെയ്തു. തുടര്‍ന്ന് മണ്ണുത്തി വെറ്റിനറി സര്‍വകലാശാലയില്‍ നിന്നും ഡോക്ടര്‍മാരുടെ വിദഗ്ദ്ധ സംഘം എത്തി പുലിയെ പരിശോധിച്ചു. അവരുടെ നിര്‍ദേശപ്രകാരം വിദഗ്ദ്ധ ചികിത്സക്കായി ജൂണ്‍ 15ന്  ധോണിയിലെ വന്യജീവി ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയുംചെയ്തു. നിലവില്‍ പുലിയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു.  ഇപ്പോള്‍ കഴുത്തിലെ മുറിവ് ഉണങ്ങിയിട്ടുണ്ട്. കഴുത്ത് പൊക്കാന്‍ തുടങ്ങിയിട്ടുണ്ട്. തുടര്‍ന്ന് കൂടുതല്‍ വിദഗ്ധ പരിശോധന നടത്തി പുലിയെ വിടുന്ന കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന് പാലക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു
Previous Post Next Post

نموذج الاتصال