മണ്ണാർക്കാട്: അട്ടപ്പാടി മുക്കാളി ചെക്ക് പോസ്റ്റിന് സമീപവും, മണ്ണാർക്കാട് കുന്തിപുഴയിലും അപകടം, ആർക്കും പരിക്കില്ല. മുക്കാളി ചെക്ക് പോസ്റ്റിന് സമീപം ജീപ്പിന് മുകളിലേക്ക് മരം മുറിഞ്ഞ് വീണ് അപകടം ഇന്ന് രാവിലെ ഏഴര മണിയോടെയാണ് സംഭവം. ജീപ്പിന്റെ ബോണറ്റിന് മുകളിലേക്കാണ് മരം വീണത്. ആർക്കും പരിക്കില്ല, ജീപ്പിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നാട്ടുകാർ മരം മുറിച്ച് മാറ്റി ഗതാഗത തടസ്സം ഒഴിവാക്കി. ഇന്നലേയും അട്ടപ്പാടി കക്കുപ്പടിയിൽ ഓടി കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണ് അപകടമുണ്ടായിരുന്നു.
മണ്ണാർക്കാട് കുന്തിപ്പുഴയിൽ ബസും കാറും ഇടിച്ച് അപകടം. ഇന്ന് രാവിലെ 9.50 ഓട് കൂടിയായിരുന്നു അപകടം. കുണ്ടൂർക്കുന്നിൽ നിന്ന് മണ്ണാർക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസും, കാറും തമ്മിലാണ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. കാറിന്റെ മുൻവശത്തിന് കേടുപാടുകൾ സംഭവിച്ചു. അപകടത്തെ തുടർന്ന് സംഭവസ്ഥലത്ത് ഗതാഗത തടസ്സം നേരിട്ടു. മണ്ണാർക്കാട് പോലീസിന്റെ നേതൃത്വത്തിൽ ഗതാഗത തടസ്സം ഒഴിവാക്കി, നാട്ടുകാരും, സിവിൽ ഡിഫൻസ് അംഗങ്ങളായ സഫ്‌വാൻ, ഷിഹാസ് എന്നിവർ പോലീസിനെ സഹായിച്ചു