മണ്ണാർക്കാട്: ശക്തമായ മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു. കുമരംപുത്തൂർ കുളപ്പാടം ചോലപ്പള്ളിയാലിൽ സുബ്രഹ്മണ്യന്റെ (വേസുട്ടൻ ) കിണർ മഴയിൽ താഴ്ന്നു. ഇന്നലെ വൈകീട്ട് 6.30 നാണ് സംഭവം. വലിയ ശബ്ദം കേട്ട് വീട്ടുകാർ ഓടി ചെന്നപ്പോഴാണ് കിണർ താഴ്ന്ന നിലയിൽ കണ്ടത്. പുതിയ വീടിനുള്ള തറപ്പണി നടന്നുകൊണ്ടിരിക്കുന്നതിന്റെ തൊട്ടടുത്തുള്ള കിണറാണ് ഇടിഞ്ഞു താഴ്ന്നത്. ഏകദേശം 12 റിങ്ങോളം ഉള്ള കിണറിൽ പകുതിയിലധികം വെള്ളമുണ്ടായിരുന്നു.
റിപ്പോർട്ട്: ഗിരീഷ് ചോലപ്പള്ളിയിൽ