അഗളി: അട്ടപ്പാടി വടകോട്ടത്തറയിൽ അരിവാൾകോശരോഗം ബാധിച്ച ആദിവാസി ബാലിക മരിച്ചു. അഗളി സർക്കാർ എൽ.പി. സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാർഥിനി അമൃത ലക്ഷ്മിയാണ്.
ബുധനാഴ്ച രാവിലെ എട്ടരയോടെ അനക്കമറ്റ നിലയിൽ കണ്ടതിനെത്തുടർന്ന് വീട്ടുകാർ കോട്ടത്തറ താലൂക്ക് ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിക്കയായിരുന്നു. ഡോക്ടർമാർ പരിശോധിച്ച് മരണം സ്ഥിരീകരിച്ചു. അഗളി പോലീസിന്റെ നേതൃത്വത്തിൽ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
അമൃതലക്ഷ്മിയുടെ അച്ഛൻ: വെള്ളിങ്കരി. അമ്മ: കാളിയമ്മ. സഹോദരങ്ങൾ: ശിവശങ്കർ, നന്ദിനി, ശിവകാമി, മണികണ്ഠൻ, കൃഷ്ണവേണി, മീനാക്ഷി