മണ്ണാർക്കാട്: തിരുവിഴാംകുന്ന് അമ്പലപ്പാറ ഇരട്ട വാരി കരടിയോട് ജനവാസ മേഖലയിൽ വീടിന് മുന്നിൽ ഒറ്റയാൻ നിലയുറപ്പിച്ചു. ഏറെ നേരമായിട്ടും പോകാത്തതിനെ തുടർന്ന് പരിഭ്രാന്തരായ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസും, വനം വകുപ്പ് അധികൃതരും സംഭവസ്ഥലത്തെത്തുകയും, തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തൃശൂരിൽ നിന്നെത്തിയ ഡോ: ഡേവിഡ് മയക്കു വെടി വെക്കുകയുമായിരുന്നു. രാവിലെയാണ് മയക്കു വെടിവച്ചത്. മയങ്ങി തുടങ്ങിയ ആനയെ ഉദ്യോഗസ്ഥർ നിരീക്ഷിച്ച് വരികയാണ്.ആനയുടെ ഒരു കാലിന് മുറിവുള്ളതായാണ് അറിയുന്നത്.
മുറിവിന്റെ തീവ്രതയും മറ്റും പരിശോധിച്ചതിന് ശേഷമേ തുടർ നടപടികൾ തീരുമാനിക്കുക എന്നാണറിയുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേന്ദ്രത്തിൽ ഭീതി സൃഷ്ടിച്ച കാട്ടാനയാണ് ഇത്