മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ പാലക്കയം ഇഞ്ചിക്കുന്നിൽ താർ ജീപ്പ് പത്തടി താഴ്ചയിലേക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. നൊട്ടമ്മല സ്വദേശികളായ മുഹമ്മദ് ഷാഫി (18), ഷാഹുൽ (20) എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച കാലത്താണ് സംഭവം. പരിക്കേറ്റവരെ വട്ടമ്പലത്തെ മദർ കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു