മണ്ണാർക്കാട്: മുഹമ്മദ് ഫാസിലും കൂട്ടുകാരും ചേർന്ന് പുനരാവിഷ്കരിച്ച ട്രാഫിക് ക്ലൈമാക്സ് സീൻ വൻ ഹിറ്റായതോടെ ഫാസിലിനെ തേടി സിനിമാവസരവും എത്തി. മാളികപ്പുറത്തിന്റെ സ്ക്രിപ്റ്റ് റൈറ്റർ അഭിലാഷ് പിള്ളയുടെ അടുത്ത സിനിമയിലാണ് ഫാസിൽ അഭിനയിക്കുക. ട്രാഫിക് റീൽ കണ്ട് ഇംപ്രസ് ആയ അഭിലാഷ് പിള്ള ഫാസിലിനെ നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയും, അടുത്ത സിനിമയിൽ അവസരമുണ്ടെന്ന് അറിയിക്കുകയായിരുന്നു. സെപ്റ്റംബറിലാണ് ഷൂട്ട് തുടങ്ങുന്നത്. ഇതോടെ ഫാസിലിന്റെ ഏറ്റവും വലിയ സ്വപ്നമാണ് സഫലമാകുന്നത്. നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനു വേണ്ടി കഠിന പ്രയത്നം ചെയ്യാൻ തയ്യാറാണോ എങ്കിൽ വിജയം നിങ്ങളെ തേടിയെത്തും എന്നതിന് ഉദാഹരണമാണ് ഫാസിൽ
വീഡിയോ 👇🏻
മണ്ണാർക്കാട് കുമരംപുത്തൂർ ചുങ്കം സ്വദേശി മുഹമ്മദ് ഫാസിൽ (ഫസിലു) സംവിധാനം ചെയ്ത വീഡിയോ ഇതിനകം ലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു. ഈ വീഡിയോ നാദിർഷ പങ്കുവെച്ചതോടെ സിനിമ പ്രവർത്തകർക്കിടയിലും വീഡിയോ ചർച്ചയായി. വീഡിയോ കണ്ട നടൻ ആസിഫലി ഫസിലുവിനെ നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയും, ഒരുമിച്ച് അഭിനയിക്കാൻ അവസരമുണ്ടാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
പ്രേക്ഷകനെ മുഴുവൻ സമയവും പിരിമുറുക്കത്തിൽ നിർത്തിയ ട്രാഫിക് സിനിമയിലെ ക്ലൈമാക്സ് ദൃശ്യം അതേ പടി പകർത്തുകയായിരുന്നു ഫസിലുവും കൂട്ടരും. മൂന്ന് മിനുട്ട് ദൈർഘ്യമുള്ള വീഡിയോ സിനിമ കണ്ടതിന്റെ അതേ അനുഭവം നൽകുന്നുവെന്നാണ് സമൂഹമാധ്യമത്തിലെ സാക്ഷ്യപ്പെടുത്തൽ. ഫസിലു നേരത്തെ കൈതി, 2018 തുടങ്ങിയ ചിത്രങ്ങളിലെ രംഗം പുനരാവിഷ്കരിച്ചിട്ടുണ്ട്. ഇനി വ്യത്യസ്തമായി തയ്യാറാക്കാമെന്ന ചിന്തയിൽ നിന്നാണ് മനുഷ്യനൻമ വെളിപ്പെടുത്തിയ ട്രാഫിക് എന്ന ചിത്രത്തിലെ ക്ലൈമാക്സ് രംഗം തിരഞ്ഞെടുത്തത്. ചിത്രീകരണത്തിലും അഭിനയത്തിലെചടുലതയിലും സൂക്ഷ്മത പുലർത്തുന്നതിൽ അണിയറ പ്രവർത്തകർ നന്നേ ശ്രദ്ധിച്ചിട്ടുണ്ട്ഒ ന്നര ദിവസമെടുത്ത് സുജിൻ മുണ്ടക്കണ്ണി ഐഫോണിലാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചത്. ഐഫോണിൽ ഫസിലു തന്നെയാണ് എഡിറ്റിംഗും നടത്തിയത്. വാഹനത്തിന് പിറകെ
ഓടുന്നതിനിടെ ചെരിയ പരിക്കുകളും ഫസിലുവിന് പറ്റിയിട്ടുണ്ട്. ഫസിലുവിനെ കൂടാതെ മണ്ണാർക്കാട്ടുകാരായ രാജീവ് പള്ളിക്കുറുപ്പ്, നന്ദു, ബഷീർ, മുരളി, സുനീർ, ഷജിൽ ഷാൻ തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. ഷബീർ, ദിൽഷാദ്, സജീവ്, അഭിലാഷ്, ഗോകുൽ, ഫാസിൽ
എന്നിവർക്കൊപ്പം നാട്ടുകാരും അണിയറപ്രവർത്തനങ്ങൾക്ക് സർവസഹായവുമായി ഒപ്പം നിന്നു. മണ്ണാർക്കാട് പച്ചക്കറി മാർക്കറ്റ്, കുമരംപുത്തൂർ ചുങ്കം പ്രദേശം, മദർകെയർ ഹോസ്പിറ്റൽ, ആപ്പിൾ ക്ലിനിക്ക് എന്നിവടങ്ങളിലായാണ് വീഡിയോ ചിത്രീകരിച്ചത്. ആശുപത്രിയിൽ നിന്നും ഡോക്ടറും സംഘവും കൈമാറുന്ന ഹൃദയവുമായി വാഹനം പായുന്ന ദൃശ്യങ്ങൾക്കൊപ്പം പ്രേക്ഷകന്റെ മനസ്സും കുതിയ്ക്കും
വീഡിയോ കാണാം👇🏻