മണ്ണാർക്കാട്: കുമരംപുത്തൂർ കല്ലടി ഹയർസെക്കൻഡറി സ്ക്കൂളിൽ ബലി പെരുന്നാൾ ആഘോഷത്തിന്റ ഭാഗമായി മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. കല്ലടി ഹയർസെക്കൻഡറി സ്ക്കൂൾ ഹാളിൽ നടന്ന പരിപാടിയിൽ 104 പേർ മൈലാഞ്ചി കൊണ്ട് കൈകളിൽ വിസ്മയം തീർത്തു. മൊഞ്ചേറും ചിത്രങ്ങൾ വരച്ച് വിദ്യാർത്ഥിനികൾ അണിനിരന്നപ്പോൾ കണ്ട് നിന്നവർക്കത് കൗതുക കാഴ്ചയായി.
വീഡിയോ 👇🏻
വിജയികൾക്ക് കല്ലടി ഹയർസെക്കൻഡറി സ്ക്കൂൾ പ്രിൻസിപ്പാൾ എം. ഷഫീക്ക് റഹിമാൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ഹയർസെക്കൻഡറി അധ്യാപകരായ ജിതി സൂസൻ ജോസഫ്, കുഞ്ഞയമ്മു. എം, റുക്സാന.പി, നസ്മത്ത്. കെ.ടി, സീനത്ത്.കെ.ടി., അനൂഷ കല്ലടി, ജെസി ചാക്കൊ, നിർമ്മൽ കുമാർ. എം.ബി., അജിത കുമാരി.എ, റിഷാൽഎൻ.എൻ., പ്രസീത.എം, അനില.കെ, അനു മേരി മാത്യു, ദിവ്യ. ആർ, രോഷിണി ദേവി. ജി, തുഷാര പരമേശ്വരൻ, അബ്ദുൽ റഫീക്ക് കുന്നത്ത്, അനസ് കെ പി എന്നിവർ മത്സരം നിയന്ത്രിച്ചു
മത്സരത്തിൽ ഒന്നാം സ്ഥാനം രണ്ട് ടീമുകൾ പങ്കിട്ടു. കംപ്യൂട്ടർ സയൻസ് ടീം അംഗങ്ങളായ മിൻഷ ഫാത്തിമ.കെ, സംഗീത. പി, കോമേഴ്സ് ടീം അംഗങ്ങളായ അൻഷിദ ഷെറിൻ. എം. കെ, ജിനില പ്രകാശ്. പി എന്നിവരാണ് ഒന്നാംസ്ഥാനം പങ്കിട്ടത്. ബയോളജി സയൻസ് ടീം അംഗങ്ങളായ ലിയ ഫാത്തിമ, ഖദീജ സിയ എന്നിവർ രണ്ടാം സ്ഥാനവും. ഹ്യുമാനിറ്റീസ് ടീം അംഗങ്ങളായ ഫാത്തിമ്മത്ത് ഷിബില.കെ, സന. എം, എന്നിവർ മൂന്നാം സ്ഥാനവും നേടി