മണ്ണാർക്കാട് ഇന്നും നാളെയും ആയി റിലീസ് ആവുന്ന ചിത്രങ്ങളെക്കുറിച്ച്


കൽക്കി 2898 എഡി
ഹോളിവുഡ് സിനിമകളിലൂടെ മാത്രം നമ്മള്‍ കണ്ട പോസ്റ്റ് അപ്പോകലിപ്റ്റിക് യുഗത്തെ മിത്തുകളും പുരാണങ്ങളുമായി സംയോജിപ്പിച്ചൊരുക്കിയ നാഗ് അശ്വിന്റെ ‘സിനിമാറ്റിക് മാർവൽ’ ആണ് ‘കൽക്കി 2898 എഡി’. കെട്ടുകഥകളെയും പുരാണങ്ങളെയും അടിസ്ഥാനമാക്കി നിരവധി സിനിമകള്‍ വന്നിട്ടുണ്ടെങ്കിലും ഭൂതകാലത്തെയും ഭാവിയെയും ബന്ധിപ്പിക്കുന്ന ഒരു സയൻസ് ഫിക്‌ഷൻ സിനിമ വരുന്നത് ഇതാദ്യമാകും. എഐ ടെക്നോളജിയും റോബട്ടുകളും അരങ്ങു വാഴുന്ന ലോകത്ത് ഗാണ്ഡീവത്തിനും (അർജുനന്റെ വില്ല്) ചിരഞ്ജീവിയായ അശ്വത്ഥാമാവിനും എന്തു കാര്യം ? അവിടെയാണ് നാഗ് അശ്വിന്റെ ഈ ‘സാങ്കൽപ്പിക കഥ’ കെട്ടുകഥകൾക്കും അപ്പുറമുള്ള കാഴ്ചാവിസ്മയായി മാറുന്നത്. ബി.സി 3101-ലെ മഹാഭാരത ഇതിഹാസ സംഭവങ്ങളില്‍ നിന്ന് തുടങ്ങി 2898 എ.ഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന യാത്രയാണ് കല്‍ക്കിയുടെ ഇതിവൃത്തം.
കൽക്കി 2898 എഡി കളിക്കുന്ന തീയ്യേറ്ററുകളും ഷോ ടൈമും
ശിവശക്തി സിനിമാസ്: 11AM, 2.30PM, 6.30PM, 9.45PM
മിലൻ സിനിമാസ്: 2.30PM, 6PM, 9.30PM
ചെമ്പകശ്ശേരി ഓക്കാസ്: 11AM, 6.30PM, 9.45PM
കല്ലടിക്കോട് ബാല സിനിമാസ്: 11AM, 2.15PM, 6PM, 9.15PM
ബിഗ് ബെൻ
നവാഗതനായ ബിനോ അഗസ്റ്റിൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്‌ത ഏറ്റവും പുതിയ ചിത്രമാണ് 'ബിഗ് ബെൻ'. യുകെയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഈ ഫാമിലി ത്രില്ലറിൽ അതിഥി രവിയും അനു മോഹനുമാണ് പ്രധാന വേഷത്തിലെത്തുന്നത്. യുകെ നഗരങ്ങളായ ലണ്ടൻ, മാഞ്ചസ്റ്റർ, ലിവർപൂൾ, അയർലന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിൽ ജീവിക്കുന്ന മലയാളി കുടുംബങ്ങളെ കേന്ദ്രീകരിച്ചാണ് 'ബിഗ് ബെൻ' സിനിമയുടെ കഥ പുരോഗമിക്കുന്നത്. ലണ്ടൻ നഗരത്തിൽ നഴ്‌സായി ജോലി ചെയ്യുന്ന ലൗലി എന്ന യുവതി തന്‍റെ കുഞ്ഞിനേയും ഭർത്താവിനേയും അവിടേക്ക് കൊണ്ടുവരുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. അതിഥി രവിയാണ് ലൗലി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഭർത്താവ് ജീൻ ആന്‍റണി എന്ന കഥാപാത്രമായി അനു മോഹനും വേഷമിടുന്നു. ലണ്ടൻ നഗരവാസി കൂടിയാണ് സംവിധായകൻ ബിനോ അഗസ്റ്റിൻ. തന്‍റെ ജീവിത അനുഭവങ്ങളിൽക്കൂടിത്തന്നെയാണ് ഈ ചിത്രത്തിന്‍റെ അവതരണമെന്ന് അദ്ദേഹം പറയുന്നു. വിനയ് ഫോർട്ട്, വിജയ് ബാബു, ജാഫർ ഇടുക്കി, ചന്തുനാഥ്, ബിജു സോപാനം, മിയാ ജോർജ്, എന്നിവരും യുകെയിലെ നിരവധി മലയാളി കലാകാരന്മാരും ഈ സിനിമയിൽ മറ്റ് ശ്രദ്ധേയ വേഷങ്ങളിലുണ്ട്.ബ്രെയിൻ ട്രീ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ പ്രജയ് കമ്മത്ത്, എൽദോ തോമസ് സിബി അരഞ്ഞാണി എന്നിവരാണ് ഈ സിനിമയുടെ നിർമാണം. ഹരിനാരായണന്‍റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് കൈലാസ് മേനോൻ ആണ്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് അനിൽ ജോൺസാണ്
ബിഗ് ബെൻ കളിക്കുന്ന തീയ്യേറ്ററും ഷോ ടൈമും
മിലൻ സിനിമാസ്: 11.15AM, 2.30PM, 6.30PM
പട്ടാപ്പകൽ
കൃഷ്‌ണ ശങ്കറും സുധി കോപ്പയും കിച്ചു ടെല്ലസും പ്രധാന വേഷങ്ങളില്‍ എത്തുന്ന കോമഡി എന്‍റർടെയ്നർ ചിത്രമാണ് പട്ടാപ്പകൽ. കോശിച്ചായന്റെ പറമ്പ് എന്ന ചിത്രത്തിന് ശേഷം സാജിർ സദഫ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ഇത്. മ്യൂസിക് 247 ആണ് ചിത്രത്തിലെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ശ്രീ നന്ദനം ഫിലിംസിന്റെ ബാനറിൽ എൻ നന്ദകുമാർ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് അർജുനാണ്. രമേശ് പിഷാരടി, ജോണി ആന്റണി, ഗോകുലൻ, ഫ്രാങ്കോ ഫ്രാൻസിസ്, പ്രശാന്ത് മുരളി, വിനീത് തട്ടിൽ, രഞ്ജിത്ത് കൊങ്കൽ, രഘുനാഥ്, നന്ദൻ ഉണ്ണി, ഡോ. രജിത് കുമാർ, ഗീതി സംഗീത, ആമിന, സന്ധ്യ തുടങ്ങിയവർ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കണ്ണൻ പട്ടേരിയാണ് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്
പട്ടാപ്പകൽ കളിക്കുന്ന തീയ്യേറ്ററും ഷോ ടൈമും
ശിവശക്തി സിനിമാസ്: 2.30PM, 9.30PM
ശിവശക്തി സിനിമാസിൽ ഈ ആഴ്ച
കല്ലടിക്കോട് ബാല സിനിമാസിൽ ഈ ആഴ്ച