കരിമ്പുഴ: തോട്ടര സ്കൂളിന് സമീപത്ത് റോഡരികിലുള്ള മരം കടപുഴകി വീണ് 9 വിദ്യാർഥികള്‍ക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. സ്കൂള്‍ വിട്ട സമയത്തായിരുന്നു സംഭവം.
റോഡരികിലെ പുളിമരം കടപുഴകി വീഴുകയായിരുന്നു. മരത്തിന്റെ ചില്ലകൾ കുട്ടികളുടെ ദേഹത്ത് തട്ടിയാണ് അപകടം. പരിക്കേറ്റ കുട്ടികളെ മണ്ണാർക്കാട് വട്ടമ്പലം മദർ കെയർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സ നൽകി. മരം വീണതിനെ തുടർന്ന് സംഭവസ്ഥലത്ത് ഗതാഗതം തടസപ്പെട്ടു ഫയർഫോഴ്‌സും ട്രോമാകെയർ വോളന്റീർമാരും നാട്ടുകാരും ചേർന്ന് മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.