പാലക്കാട് ഒറ്റ ദിവസത്തിൽ കിണർ വറ്റി വരണ്ടുണങ്ങി

പാലക്കാട്: പാലക്കാട് ഒറ്റ ദിവസം കൊണ്ട് കിണർ വറ്റിവരണ്ടുണങ്ങിയ പ്രതിഭാസത്തിന്‍റെ കാരണം കണ്ടെത്തി ഭൂജല വകുപ്പ് വിദഗ്ദ സംഘം. ഒറ്റ ദിവസം കൊണ്ട് കിണർ വറ്റിവരണ്ടുണങ്ങിത് ഭൂചലനം മൂലമെന്നാണ് വിദഗ്ദ സംഘത്തിന്‍റെ കണ്ടെത്തൽ. കിണറിലും പരിസരത്തും ഭൂജല വകുപ്പ് വിദഗ്ദ സംഘം നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തലുണ്ടായത്. പെരുമണ്ണൂർ പൊന്നത്ത് വളപ്പിൽ കുഞ്ഞാന്‍റെ വീട്ടിലെ കിണറാണ് വറ്റി വരണ്ടുണങ്ങിയത്. കിണറിനകത്ത് കുഴിച്ച കുഴൽ കിണർ മൂലം ഭൂചലന സമയത്ത് ഭൂമിക്കടിയിലെ പാറകൾക്കിടയിൽ വിള്ളലുകൾ രൂപപ്പെട്ടുവെന്നും ഈ വിള്ളലുകളിലൂടെ വെള്ളം പൂർണ്ണമായും ചോർന്ന് പോയി എന്നുമാണ് കണ്ടെത്തൽ.
Previous Post Next Post

نموذج الاتصال