തൃശ്ശൂര്‍: പുന്നയൂര്‍ക്കുളത്ത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി റോഡില്‍ രക്തം കണ്ടെത്തി. പുന്നയൂര്‍ക്കുളം ചെമ്പന്നൂര്‍ വടക്കേക്കുന്നത്ത് റോഡിലാണ് വലിയതോതില്‍ രക്തം പരന്ന് കിടക്കുന്നത് കണ്ടത്. സംഭവത്തില്‍ രക്തസാമ്പിള്‍ ശേഖരിച്ച് പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു
ചൊവ്വാഴ്ച രാവിലെ പ്രഭാതസവാരിക്കിറങ്ങിയവരാണ് റോഡില്‍ വലിയതോതില്‍ രക്തം കണ്ടത്. തുടര്‍ന്ന് സമീപത്തെ വീട്ടുകാരോട് തിരക്കിയപ്പോള്‍ സ്ഥലത്ത് അപകടമൊന്നും സംഭവിച്ചതിന്റെ സൂചനകള്‍ ലഭിച്ചില്ല. ഇതോടെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു