മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ റോഡിൽ പൊറ്റശ്ശേരിക്ക് സമീപം കാറും, സ്കൂട്ടറും, ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരനായ പൊറ്റശ്ശേരി സ്വദേശി മുരളീധര ഭട്ട്, ഓട്ടോ ഡ്രൈവർ പൂഴിക്കുന്നൻ അസി എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആദ്യം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് വട്ടമ്പലത്തെ മദർകെയർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം.
ചിറക്കൽപ്പടിയിൽ നിന്നും കാഞ്ഞിരപ്പുഴ ഭാഗത്തേക്ക് വരികയായിരുന്ന കാർ, കാഞ്ഞിരം ഭാഗത്ത് നിന്നും ചിറക്കൽപ്പടി ഭാഗത്തേക്ക് പോവുകയായിരുന്ന സ്ക്കൂട്ടറിലും, ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻവശം തകർന്നു