മണ്ണാർക്കാട് : തെങ്കര പഞ്ചായത്തിലെ ആനമൂളിയിലുള്ള നേർച്ചപ്പാറ തോടിനെ പുനരുജ്ജീവിപ്പിക്കാൻ കർമപദ്ധതിയുമായി വനംവകുപ്പ്.
വനമഹോത്സവത്തിലുൾപ്പെടുത്തി മണ്ണാർക്കാട് വനവികസന ഏജൻസി, മണ്ണാർക്കാട് ഫോറസ്റ്റ് സ്റ്റേഷൻ, ആനമൂളി വനസംരക്ഷണ സമിതി എന്നിവർ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയിൽ അഗ്നിരക്ഷാസേന, സിവിൽ ഡിഫൻസ് ടീം, കൺസർവേഷൻ വൊളന്റിയർമാർ എന്നിവർ പങ്കാളികളായി
നേർച്ചപ്പാറ തോടിന്റെ ഇരുവശങ്ങളിലും അത്തി, ഈറൻപന, കരിമ്പന എന്നിവ നട്ടു. പരിസ്ഥിതി പ്രവർത്തകൻ പി.എം രാജൻ ശേഖരിച്ച ഈറൻപന വിത്തുകൾ ഉൾപ്പെടെ ആണ് വനത്തിന്റെ വിവിധ ഭാഗങ്ങളിലായി നട്ടത്. അട്ടപ്പാടി ചുരം റോഡ് പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജ്ജനം എന്നിവയും നടത്തി. പരിപാടി തെങ്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ടിന്റു സൂര്യകുമാർ അത്തി തൈനട്ട് ഉദ്ഘാടനം ചെയ്തു.
ആനമുളി വനസംരക്ഷണ സമിതി സെക്രട്ടറി എം.മുഹമ്മദ് സുബൈർ സ്വാഗതവും വി.എസ്.എസ് പ്രസിഡന്റ് ടി.കെ ജുനൈസ് അദ്ധ്യക്ഷതയും വഹിച്ചു. മണ്ണാർക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ ശ്രീ.എൻ സുബൈർ വനമഹോത്സവ സന്ദേശം നൽകി. മണ്ണാർക്കാട് സിവിൽ ഡിഫൻസ് കോ ഓർഡിനേറ്റർമാരായ ടി. ജയരാജൻ, കെ ശ്രീജേഷ്, മണ്ണാർക്കാട് ഫയർഫോഴ്സ് ടീം ഒ. എസ്. സുഭാഷ്, വി. വിഷ്ണു , ടി. രാമകൃഷ്ണൻ എന്നിവരും പോസ്റ്റ് വാർഡൻ മുഹമ്മദ് കാസിമിൻ്റെ നേതൃത്വത്തിൽ 6 സിവിൽ ഡിഫൻസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. വാർഡ് മെമ്പർ സീനത്ത്, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ (ഗ്രേഡ്) എൻ. പുരുഷോത്തമൻ, മണ്ണാർക്കാട് ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ സുൽഫീസ് ഇബ്രാഹിം, കാസിം തച്ചമ്പാറ, ബി എഫ് ഒ മാരായ സന്ധ്യ കെ.എസ് ,കെ കീപ്തി, വി.എസ്.എസ് കമ്മിറ്റി അംഗങ്ങളായ റഫീഖ്, ഇർഷാദ്, എന്നിവർ സംസാരിച്ചു. വി.എസ്.എസ് വൈസ് പ്രസിഡന്റ് സജിത നന്ദി പറഞ്ഞു