വാഹനാപകടങ്ങളിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ദേശീയപാത മേലേകൊടക്കാടും, കുമരംപുത്തൂർ- ഒലിപ്പുഴ സംസ്ഥാനപാത വേങ്ങയിലുമാണ് ചൊവ്വാഴ്ച രാത്രിയിൽ അപകടങ്ങൾ സംഭവിച്ചത്. മേലേകൊടക്കാടിൽ ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ നിർത്തിയിട്ട മിനിലോറിയിൽ തട്ടി ബൈക്ക് യാത്രികരായ അരക്കുപറമ്പ് താരക്കൻതടി വീട്ടിൽ സുഹൈൽ (19), അരക്കുപരമ്പ് പാതാറിൽ സ്വാലിഹ് (16). എന്നിവർക്ക് പരിക്കേറ്റു. അപകടത്തിന്റെ കാരണം വ്യക്തമല്ല. പരിക്കേറ്റ ഇരുവരേയും
വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ സാരമായി പരിക്കേറ്റ സുഹൈലിനെ പിന്നീട് പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റി.
കോട്ടോപ്പാടം വേങ്ങയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ കോട്ടോപ്പാടം കരിമ്പനയ്ക്കൽ ഷറഫുദ്ദീൻ (45))നാണ് പരിക്കേറ്റത്. ഗ്രാമീണ റോഡിൽ നിന്നും പ്രധാനറോഡിലേക്ക് പ്രവേശിക്കുകയായിരുന്ന കാറും മണ്ണാർക്കാട് ഭാഗത്തു നിന്നും വരികയായിരുന്ന ഷറഫുദ്ദീൻ സഞ്ചരിച്ച ഇരുചക്രവാഹനവും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഷറഫുദ്ദീനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.