മണ്ണാർക്കാട് : ചിറയ്ക്കൽപ്പടി ജംഗ്ഷനിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. ഒരാൾക്ക് പരിക്കേറ്റു. പൊമ്പ്ര പുത്തൻപുരയിൽ അബ്ദുൾ റസാക്ക് (58)നാണ് പരിക്കേറ്റത്. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. പള്ളിക്കുറുപ്പ് റോഡിൽ നിന്നും ദേശീയപാതയിലേക്ക് കയറിയ സ്കൂട്ടറും മണ്ണാർക്കാട് ഭാഗത്തേക്ക് വരികയായിരുന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു സ്കൂട്ടർ ലോറിയുടെ മുൻവശത്തിനടിയിൽപെട്ടു. അപകടത്തിൽ വലതുകാലിന് പരിക്കേറ്റ റസാക്കിനെ ആദ്യം തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വട്ടമ്പലത്ത സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടസമയത്ത് മഴയുണ്ടായിരുന്നു.