അലനല്ലൂർ: അലനല്ലൂർ - പെരിന്തൽമണ്ണ റൂട്ടിൽ വഴങ്ങല്ലി ഭാഗത്ത് റോഡരികിൽ അപകട ഭീഷണിയുയർത്തി നിന്ന ഉണങ്ങിയ ചീനി മരത്തിൻെറ കൊമ്പുകൾ ട്രോമാകെയർ വൊളന്റിയർമാർ വെട്ടിമാറ്റി. കാറ്റും, മഴയും ശക്തമായതിനാൽ അത് വഴി പോകുന്നവർ രീതിയിലായിരുന്നു.
അലനല്ലൂർ പഞ്ചായത്ത് അധികൃതരുടെ അഭ്യർഥനയെത്തുടർന്നാണ് മലപ്പുറം ജില്ലാ ട്രോമാ കെയറിലെ ജബ്ബാറിന്റെയും പാലക്കാട് ജില്ലാ ട്രോമാ കെയർ കോ-ഓർഡിനേറ്റർ റിയാസുദ്ദീന്റെയും നേതൃത്വത്തിൽ മരക്കൊമ്പുകൾ നീക്കം ചെയ്തത്.
വൊളന്റിയർമാരായ ഷാഹുൽ ഹമീദ്, മണികണ്ഠൻ, ഇബ്രാഹിം, അബ്ദുൽ റഹീം, നൗഷാദ്, റിഷാദ് അലനല്ലൂർ, അബ്ദുൽ റഹീസ്, ജലീൽ, മനു ചെത്തല്ലൂർ നിഷാദ്. മുരുകേഷ്. രാജൻ.പെരിന്തൽമണ്ണ ട്രോമാ കെയർസ്റ്റേഷൻ ലീഡർ ഷുഹൈബ് മട്ടായ. യൂണിറ്റ് സെക്രട്ടറി ഫവാസ് മങ്കട തുടങ്ങിയവർ പങ്കെടുത്തു,