അലനല്ലൂർ: കണ്ണംകുണ്ട് കോസ് വേ ദിവസങ്ങളായി വെള്ളത്തിനടിയില്‍. വെള്ളിയാർ പുഴക്ക് കുറുകെയുള്ള കോസ് വേക്ക് മുകളില്‍ വെള്ളം കയറിയാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത് ഒരു വലിയ ജനവിഭാഗമാണ്. കോസ് വെയിൽ വെള്ളം കയറിയാൽ പാലക്കാഴി വാക്കേല്‍ കടവ്, ഉണ്ണ്യാല്‍ പാലക്കടവ്, തിരുവിഴാംകുന്ന് മുറിയകണ്ണി വഴികളിലൂടെയാണ് എടത്തനാട്ടുകരക്കാർക്ക് അലനല്ലൂരില്‍നിന്ന് എത്താനുള്ള മാർഗം.
രണ്ട് ദിവസം മുമ്പെടുത്ത വീഡിയോ👇🏻
കണ്ണംകുണ്ടില്‍ പാലം നിർമിക്കാൻ ഒന്നര പതിറ്റാണ്ടായി എൻ. ഷംസുദ്ദീൻ എം.എല്‍.എയുടെ നേതൃത്വത്തില്‍ ശ്രമം തുടങ്ങിയെങ്കിലും ഫലമുണ്ടായില്ല. 14 വർഷം മുമ്പ് പാലത്തിന് എസ്റ്റിമേറ്റും പ്ലാനിംഗും തയ്യാറാക്കി നിർമാണം നടത്താൻ ഫണ്ടും അനുവദിച്ചു. പാലം ഉദ്ദേശിക്കുന്ന സ്ഥലത്ത് അപ്റോച്ച് റോഡ് നിർമ്മിക്കുന്നതിന് ചില സ്ഥല ഉടമകള്‍ ഭൂമി വിട്ട് കൊടുക്കാൻ തയ്യാറായില്ലെന്നാണ് ആരോപണം. ഇതോടെ അനുവദിച്ച തുകയും നഷ്ടമായെന്നാണ് പറയുന്നത്