മണ്ണാർക്കാട്: കോട്ടോപ്പാടം കച്ചേരിപ്പടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ചിറ്റൂർ സ്വദേശി ജഗദീഷിനാണ് പരിക്കേറ്റത്. ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. കച്ചേരിപ്പറമ്പ് മേലേക്കളം മുപ്പതേക്കറില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്താൻ എത്തിയതായിരുന്നു ആർആർടി സംഘം. ആന അക്രമിക്കാൻ വന്നപ്പോള്‍ ചിതറിയോടുന്നതിനിടെയായിരുന്നു ജഗദീഷിന് നേരെ കാട്ടാനയുടെ ആക്രമണം. കാട്ടാനയുടെ തുമ്പികൈകൊണ്ട് തട്ടലേറ്റ് ജഗദീഷ് പാറയിൽ പോയി വീണതായാണ് പറയുന്നത്. ഇദ്ദേഹത്തിന്‍റെ തലയിൽ മുറിവുണ്ട്. തോളെല്ലിനും, വാരിയെല്ലിനും പൊട്ടലുകളുണ്ട്.