മണ്ണാർക്കാട്: കുന്തിപ്പുഴയിൽ നിന്നും 73 ചാക്ക് നിരോധിത പുകയില ഉല്പന്നമായ പാൻ മസാലയുമായി രണ്ടു പേരെ മണ്ണാർക്കാട് പോലീസ് അറസ്റ്റ് ചെയ്തു പൊറ്റശ്ശേരി സ്വദേശികളായ മേലേതിൽ റഷീദ് (40), കോടല സുലൈമാൻ (46) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കുന്തിപ്പുഴ വെച്ച് വാഹന പരിശോധന നടത്തുന്നതിനിടെ മണ്ണാർക്കാട് ഭാഗത്തേക്ക് ലോഡുമായി വന്ന വാഹനം പരിശോധിച്ചതിൽ നിരോധിത പുകയില ഉല്പന്നങ്ങൾ കണ്ടെത്തുകയായിരുന്നു. പാലക്കാട് ജില്ലാ പോലീസ് മേധാവി യ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മണ്ണാർക്കാട് ഡി.വൈ.എസ്.പി.ടി. എസ് സിനോജിൻ്റെ നിർദേശപ്രകാരം മണ്ണാർക്കാട് ഇൻസ്പെക്ടർ ബൈജു ഇ ആറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും ജില്ലാ പോലീസ് മേധാവിയുടെ DANSAF ടിമിലെ അംഗങ്ങളുമാണ് പ്രതികളെ പിടി കൂടിയത്. സബ് ഇൻസ്‌പെക്ടർ ഋഷിപ്രസാദ്, എ. എസ്. ഐ ശാന്തകുമാരി, സിനിയർ സിവിൽ പോലീസ് ഓഫീസർ ജോഷി,സിവിൽ പോലീസ് ഓഫീസർ ഉമറുൽ ഫാറൂഖ്, DANSAF ടീം അംഗങ്ങളായ സബ് ഇൻസ്പെക്ടർ സലാം, സിനിയർ സിവിൽ പോലീസ് ഓഫീസർ ഷാഫി, ഷെഫീക്ക്, ബിജു മോൻ, സുഭാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്