പുസ്തക പ്രകാശനവും, സെമിനാറും നടന്നു


മണ്ണാർക്കാട്: സുപ്രീം കോടതി അഭിഭാഷകനും മണ്ണാർക്കാട്ടുകാരനുമായ അഡ്വ. ജുനൈസ് പടലത്തിന്റെ "ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങൾ  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള പ്രത്യേകതകൾ" എന്ന പുസ്തകത്തിന്റെ പ്രകാശനവും, ഇതോടനുബന്ധിച്ച് ന്യൂനപക്ഷ വിദ്യാഭ്യാസ സെമിനാറും നടന്നു.

പുസ്തക പ്രകാശനം  കേരള ഹൈക്കോടതി റിട്ടയെർഡ് ജസ്റ്റിസ് കമാൽ പാഷ നിർവഹിച്ചു. ചടങ്ങിന് മണ്ണാർക്കാട് എംഎൽഎ എൻ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. 

കോടതി വിധികൾ ഉൾപ്പെടെ റിപ്പോർട്ട്‌ ചെയ്യുന്ന ശ്രദ്ധേയമായ ഒരു പുസ്തകമാണ് ജുനൈസ് തയ്യാറാക്കിയത്.  ഇത് നിയമവിദ്യാർത്ഥികൾക്കും, പൊതുജനങ്ങൾക്കും ഏറെ ഉപകാരപ്പെടുന്നതാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കമാൽ പാഷ പറഞ്ഞു.
പുസ്തക പരിചയപ്പെടുത്തലും, വിഷയാവതരണവും അഡ്വ: ജുനൈസ് പടലത്ത് നിർവ്വഹിച്ചു. 

മണ്ണാർക്കാട് മുൻസിപ്പൽ ചെയർമാൻ സി. മുഹമ്മദ് ബഷീർ, മുൻസിപ്പാലിറ്റി കൗൺസിലർമാരായ ടി. ആർ. സെബാസ്റ്റ്യൻ, ഷഫീഖ് റഹിമാൻ, മൻസൂർ കളത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളായ സലാം മാസ്റ്റർ, സദക്കത്തുള്ള പടലത്ത്, കെ.വി. അമീർ, സാഹിത്യകാരൻ കെപിഎസ് പയ്യനടം, അജിത്ത് പാലാട്ട്, കെവിഎ റഹിമാൻ തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിന് സ്റ്റെഫ് ഇന്ത്യ ചെയർമാൻ നരേന്ദ്രനാഥ് സ്വാഗതവും, ഫിറോസ് മുഹമ്മദ് നന്ദിയും പറഞ്ഞു.
Previous Post Next Post

نموذج الاتصال