മണ്ണാർക്കാട്: അട്ടപ്പാടി ചുരം നാലാം വളവിൽ ഒരു വൻ കരിവാക മരം കടപുഴകി റോഡിലേക്ക് വീണ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. ഓടിക്കൊണ്ടിരുന്ന ആൾട്ടോ കാറിന് മുകളിലേക്കാണ് മരം വിണത്. കാറിനകത്തുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കാറിന്റെ മുൻവശം ഭാഗികമായി തകർന്നു. കാറിനകത്ത് ആരും തന്നെ കുടുങ്ങാതിരുന്നതും രക്ഷയായി.
വീഡിയോ 👇🏻
മണ്ണാർക്കാട് ഫയർ സ്റ്റേഷനിൽ നിന്നും സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ ടി. ജയരാജൻ്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ എൻ. അനിൽ കുമാർ, എംഎസ് ഷബീർ, ഒ.എസ്. സുഭാഷ്, കെ. പ്രശാന്ത്, ടി.ടി. സന്ദീപ് എന്നിവർ സംഭവസ്ഥലത്തെത്തി. രണ്ട് ചെയ്ൻ സോ ഉപയോഗിച്ച് മരച്ചില്ലകൾ മുറിച്ച് നാട്ടുകാരുടെയും ഗതാഗതക്കുരുക്കിൽ അകപ്പെട്ട യാത്രക്കാരുടെയും ആ പദ മിത്ര വളണ്ടിയർ സന്ദീപിൻ്റെയും സഹായത്തോടെ മരത്തടികൾ നീക്കം ചെയ്തു. തായ്ത്തടി രണ്ടായി മുറിച്ച് സംഭവ സ്ഥലത്തെത്തിയ ചിറക്കൽപ്പടി നൗഷാദ് എന്നയാളുടെ വിഞ്ച് ഉപയോഗിച്ച് വലിച്ച് റോഡരികിലേക്ക് മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു. ഒരു മണിക്കൂറിലേറെ നീണ്ട പ്രയത്നത്തിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്. സംഭവസ്ഥലത്ത് അടപ്പാടി തഹസിൽദാരും മണ്ണാർക്കാട് റേഞ്ച് ഓഫീസറും എത്തിയിരുന്നു.