മണ്ണാർക്കാട്: മഴ കനത്തത്തോടെ മണ്ണാർക്കാട് താലൂക്കിൽ വിവിധ ഇടങ്ങളിലായി നിരവധി അപകടങ്ങളാണ് ഉണ്ടായത്. ബൈക്ക് തെന്നി മറിഞ്ഞും, വാഹനങ്ങൾ നിയന്ത്രണം വിട്ടുമെല്ലാം അപകടങ്ങൾ സംഭവിക്കുന്നു. മിക്ക അപകടങ്ങളിലും വാഹനങ്ങൾക്ക് ചെറിയ കേടുപാടുകൾ മാത്രം സംഭവിക്കുന്നത് കൊണ്ട് വാർത്തയാകാറില്ല. മഴക്കാലത്ത് യാത്ര ചെയ്യുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് മോട്ടോർ വാഹനവകുപ്പും മുന്നറിയിപ്പ് നൽകുന്നു.
ഇന്നലെ ദേശീയപാത ആര്യമ്പാവ് കൊമ്പം വളവിൽ ടാങ്കർ ലോറിയും കാറും തമ്മിലുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. മണ്ണാർക്കാട് കച്ചേരിപ്പടി റിയാസിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 12 മണിക്ക് ദേശീയപാത മണ്ണാർക്കാട് നൊട്ടമലയിൽ രണ്ട് ലോറികൾ തമ്മിലടിപ്പിച്ച് ഗതാഗത തടസ്സം ഉണ്ടായി. ആർക്കെങ്കിലും പരിക്കേറ്റതായി റിപ്പോർട്ടില്ല
ഇന്ന് പുലർച്ചെ ആറ് മണിക്ക് മണ്ണാർക്കാട് പള്ളിക്കുറുപ്പ് കയറ്റത്തിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. ബ്രെയ്ക്ക് ചവിട്ടിയിട്ടും കിട്ടാത്തതാണ് അപകടകാരണം. വാഹനത്തിൽ മൂന്ന് പേരാണ് ഉണ്ടായിരുന്നത് ആർക്കും സാരമായ പരിക്കില്ല