മണ്ണാർക്കാട്: ഡ്യൂട്ടിയിൽ അല്ലെങ്കിൽ പോലും മണ്ണാർക്കാട് ഫയർസ്റ്റേഷനിലെ ഉദ്യോഗസ്ഥർ സദാ കർമ്മ നിരതരാണ്. കഴിഞ്ഞ തിങ്കളാഴ്ച്ച ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി. കെ.രഞ്ജിത്ത് അവിചാരിതമായാണ് പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിന് സമീപമുണ്ടായ അപകടത്തിന് സാക്ഷിയായത്. വഴിയാത്രക്കാരൻ റോഡ് ക്രോസ് ചെയ്യവേ, മറു സൈഡിൽ ഉണ്ടായിരുന്ന കാർ സഡൻ ബ്രേക്ക് ഇടുകയും ഇതറിയാതെ പിറകിലെ ഹോണ്ട ആക്ടീവ സ്കൂട്ടർ യാത്രക്കാരൻ കാറിന്റെ പുറകിൽ ഇടിക്കുകയും. റോഡിലേക്ക് തെറിച്ചു വീഴുകയും ആയിരുന്നു. പാലക്കാട് റെയിൽവേ കോളനി കോന്നിക്കര ഹൗസിലെ ജോസഫ്(40) ആണ് അപകടത്തിൽപ്പെട്ടത്. അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ രഞ്ജിത്ത് കാർ നിർത്തുകയും അപകടത്തിൽപ്പെട്ടയാളെ ജില്ലാ ഹോസ്പിറ്റലിൽ എത്തിക്കുകയും, അദ്ധേഹത്തിന്റെ ബന്ധുക്കൾ എത്തുന്നത് വരെ കൂടെ നിൽക്കുകയും ചെയ്തു. ഡോക്ടറുടെ വിശദമായ പരിശോധനയ്ക്ക് ശേഷം സാരമായ പരിക്കുകൾ ഒന്നും ഇല്ലെന്ന ബോധ്യത്തിൽ പ്രഥമ ശുശ്രൂഷ നൽകി ജോസഫിനെ വീട്ടിലേക്ക് അയച്ചു.