മിനി ലോറി മറിഞ്ഞ് അപകടം

മണ്ണാർക്കാട്: പാലക്കാട് - കോഴിക്കോട് ദേശീയപാത  കുമരംപുത്തൂർ വില്ലേജ് ഓഫീസിനു സമീപം നിയന്ത്രണം വിട്ട് ലോറി
മറിഞ്ഞു. ലോറി ഡ്രൈവറും സഹായിയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് അപകടം. അപകടത്തെതുടർന്ന് പ്രദേശത്ത് പുലർച്ച മുതൽ ഉച്ചവരെ വൈദ്യുതി വിതരണം തടസ്സപ്പെട്ടു.  കോഴിക്കോട് കോഴിമുട്ട ഇറക്കി കോയമ്പത്തൂരിലേക്ക് മടങ്ങി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. സ്ഥിരം അപകട വളവായ ഇവിടെ ഇതിനോടകം അഞ്ചോളം അപകടങ്ങളാണ് നടന്നിരിക്കുന്നത്. അപകട സൂചനാ ലൈറ്റ് സ്ഥാപിക്കണമെന്നാവശ്യവും ഇതിനോടകം ഉയർന്നിട്ടുണ്ട്. അപകട മുന്നറിയിപ്പ് ബോർഡ് ഉണ്ടെങ്കിലും അമിത വേഗതയാണ് അപകടങ്ങൾക്ക് കാരണമായി പറയപ്പെടുന്നത്. 

കടപ്പാട് 
Previous Post Next Post

نموذج الاتصال