മണ്ണാർക്കാട്: വീട്ടിലെ രണ്ട് പേരും ജോലിക്കാരായ രക്ഷിതാക്കളെ ഏറ്റവും അധികം ആശങ്കപ്പെടുത്തുന്നത് തങ്ങളുടെ ചെറിയ മക്കളെ എവിടെ വിശ്വസിച്ച് എല്പിച്ചു ജോലിക്ക് പോവും എന്നത് തന്നെയാവും. അതിനൊരു പരിഹാരമാവുകയാണ് സേവ് മണ്ണാർക്കാടിന്റെ ഡോൺ ഡേ കെയർ & പ്രീ പ്രൈമറി സ്ക്കൂളിലൂടെ.
നിരവധി സാമൂഹ്യ പ്രവർത്തനങ്ങളിലൂടെ മണ്ണാർക്കാട് നിറ സാന്നിധ്യമായ സേവ് മണ്ണാർക്കാട് ഡേ കെയർ & പ്രീപ്രൈമറി സ്ക്കൂളിന് ആരംഭം കുറിക്കാനുള്ള പ്രധാന കാരണം ഇനി വരുന്ന തലമുറയെ മാതൃഭാഷ പോലെ തന്നെ ഇംഗ്ലീഷ് ഭാഷയും കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്. ഒന്നും അവരിൽ അടിച്ചേൽപ്പിക്കാതെ, സംഭാഷണങ്ങളിലൂടേയും, വിവിധതരം ഗെയിംസിലൂടേയും മറ്റും അവരറിയാതെ അവരെ മാതൃഭാഷ പോലെ തന്നെ ഇംഗ്ലീഷും സംസാരിക്കുവാൻ സജ്ജരാക്കുക എന്ന ലക്ഷ്യമാണ് ഡോൺ ഡേ കെയർ & പ്രീപ്രൈമറി സ്ക്കൂളിലൂടെ സേവ് മണ്ണാർക്കാട് ഏറ്റെടുത്തത്.
ഒരു വർഷത്തിനുള്ളിൽ തന്നെ, ഡോണിൽ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികളിൽ വന്ന മാറ്റം സൂചിപ്പിക്കുന്നത് ആ ലക്ഷ്യത്തിലേക്ക് അടുക്കാനായി എന്നത് തന്നെയാണ്.
ഡോണിൽ കുട്ടികളെ ചേർത്ത രക്ഷിതാക്കളും സന്തുഷ്ടരാണ്.
ഡോൺ ഡേ കെയർ സെന്ററിനെക്കുറിച്ച് പറയുകയാണെങ്കിൽ കുരുന്നുകൾക്ക് അവരുടെ വീട് പോലെ തന്നെ മറ്റൊരു വീട് അതാണ് ഇവിടുത്തെ പ്രത്യേകത.
കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന കളിപ്പാട്ടങ്ങളും, പരിചരണവും ഡോൺ പ്രീപ്രൈമറി & ഡേ കെയർ സെന്ററിൽ ഉറപ്പ് വരുത്തുന്നതിനാൽ പ്രവർത്തന സമയം കഴിഞ്ഞാലും കുട്ടികൾ ഇവിടം വിട്ട് പോകുവാൻ ആഗ്രഹിക്കില്ല എന്നത് ഡോണിന്റെ പ്രത്യേകതയാണ്. മണ്ണാർക്കാട് നഗരഹൃദയമായ നടമാളിക റോഡിൽ റൂറൽ ബാങ്കിന് എതിർവശത്തായാണ് ഡോൺ ഡേ കെയർ & പ്രീ പ്രൈമറി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്
അഡ്മിഷന് കോണ്ടാക്ട് ചെയ്യേണ്ട നംബർ: 9745909939