മണ്ണാർക്കാട്: മൈലാംപാടം പള്ളിക്കുന്നിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. ചങ്ങലീരി പറമ്പുള്ളി ചരുവിള പുത്തൻവീട്ടിൽ മണി (59) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അപകടം. മകൻ മാത്യൂസ് ഓടിച്ച ബുള്ളറ്റും എതിരെ വന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഇരുവർക്കും പരിക്കേറ്റു. ചികിത്സയിലായിരുന്ന മണി ഇന്നലെ മരിച്ചു.
ഭാര്യ: വിമല
മക്കൾ: മിനി, സിനി, മാത്യൂസ്
മരുമക്കൾ: രതീഷ്, പ്രദീപ്, പ്രിൻസി