മണ്ണാർക്കാട്: തിങ്കളാഴ്ച ഉച്ചയോടെ മണ്ണാർക്കാടിന്റെ പല സ്ഥലങ്ങളിലും ശക്തമായ ചുഴലിക്കാറ്റ് അനുഭവപ്പെട്ടു. ചുഴലിക്കാറ്റിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ശക്തമായ കാറ്റടിച്ചത് കാരണം പലസ്ഥലങ്ങളിലും റോഡിലേക്ക് മരം വീണ് ഗതാഗത തടസ്സം ഉണ്ടായി. ഭീമനാട് റോഡിന് കുറുകെ വീണ മരം ഫയർഫോഴ്സ് മുറിച്ചുമാറ്റിക്കൊണ്ടിരുന്ന സമയം തന്നെ അലനല്ലൂരിലെ യുപി സ്കൂളിന് മുകളിലേക്ക് മരം വീണ് അപകടമുണ്ടായത് ഈ മരം നാട്ടുകാർ തന്നെ മുറിച്ചു മാറ്റുകയായിരുന്നു.
ഇതേ സമയത്ത് തന്നെയായിരുന്നു മണ്ണാർക്കാട് അട്ടപ്പാടി റൂട്ടിൽ ചിറപ്പാടത്ത് പന റോഡിന് കുറുകെ ലൈനിന് മുകളിലായി വീണത്. ആ സമയത്ത് വാഹനങ്ങൾ കടന്നു പോകാതിരുന്നത് രക്ഷയായി. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ആ ഭാഗത്തെ ഗതാഗതം പുനസ്ഥാപിച്ചു.
ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടി മണ്ണാർക്കാട്ടിൽ നിന്നും ആനക്കട്ടിയിലേക്ക് പോകുന്ന വഴി ആനമൂളി ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപം വൻമരം 33 കെ വി ലൈനിലേക്ക് വീഴുകയായിരുന്നു. മരം വീണ സ്ഥലം ഓട്ടോ സ്റ്റാൻഡ് ആയിരുന്നു ഓട്ടോ തൊഴിലാളികൾ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിന് വീട്ടിലേക്കു മറ്റും പോയതിനാൽ ദുരന്തം ഒഴിവായി. അവിടെ ദീർഘനേരം ഗതാഗത തടസ്സപ്പെട്ടു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ജലീൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വി. സുരേഷ് കുമാർ. സുഭാഷ് .ഒ. എസ്., മഹേഷ് ,സുജീഷ് വി .,എം .എസ് .ഷബീർ , രാമകൃഷ്ണൻ ഉടൻ തന്നെ സംഭവസ്ഥലത്ത് എത്തുകയും ഗതാഗതം പുനസ്ഥാപിക്കുകയും ആയിരുന്നു