ഒട്ടുപാൽ മുതൽ ഗേറ്റ് വരെ മോഷണം; മോഷ്ടാക്കളെ കൊണ്ട് പൊറുതിമുട്ടി നാട്

മണ്ണാർക്കാട്: മോഷ്ടാക്കളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് തെങ്കര പഞ്ചായത്തിലെ തത്തേങ്ങലത്തുകാർ. ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ചാണ് മോഷണം നടക്കുന്നത്. റബ്ബറിന്റെ ഒട്ടുപാൽ മുതൽ കുളത്തിൽ വളർത്തുന്ന മത്സ്യം വരെ മോഷണം പോയി. പോലീസിൽ പരാതി നൽകിയിട്ടും നടപടിയില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.  റബ്ബർ ഷീറ്റ്, ഒട്ടുപാൽ, വാഴക്കുല, കുളത്തിലെ മീൻ, കിണറ്റിലെ മോട്ടർ, വീടുകളുടെ ഗേറ്റ് എന്ന് വേണ്ട എന്തും എപ്പോഴും മോഷണം മോഷണം പോകും എന്ന അവസ്ഥയാണ് ഇവിടെ. 

കൈപ്പങ്ങാണി സുബിയുടെ വീടിന്റെ ഗേറ്റും, കുറ്റിപ്പുറം സ്വദേശികളുടെ തോട്ടത്തിന്റെ ഗേറ്റും മോഷണം പോയി. വഴിപ്പറമ്പൻ ബഷീറിന്റെ ഫാമിലെ കിണറ്റിൽ വെച്ചിരുന്ന മോട്ടോർ കഴിഞ്ഞ ദിവസമാണ് മോഷണം പോയത്. എടക്കുടി രവിയുടെ കുളത്തിൽ വളർത്തിയിരുന്ന മീനുകൾ, ഡോ: ഹാരിസ്, ജയൻ തൃക്കംപറ്റ എന്നിവരുടെ തോട്ടങ്ങളിലെ ഒട്ടുപാൽ, വഴിപറമ്പൻ ഷൗക്കത്തിന്റെ റബ്ബർ ഷീറ്റ് എന്നിവയും മോഷണം പോയി.

വീട്ടിൽ ആളില്ലെന്ന് കൃത്യമായി മനസ്സിലാക്കി  മോഷണം നടത്തുന്ന മോഷ്ടാക്കൾ പ്രദേശത്തുകാരെ നന്നായി അറിയുന്നവരാകാനാണ് സാധ്യത എന്നതാണ് നിഗമനം
Previous Post Next Post

نموذج الاتصال