കാഞ്ഞിരപ്പുഴ അണക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു

മണ്ണാർക്കാട് : കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ റിസർവോയറിൽ മരിച്ചനിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. വർമ്മംകോട് മണിയാക്കുപാറ ജോസിന്റെ മകൻ ജോർജ് (കുഞ്ഞുമോൻ -52) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ വെള്ളത്തോട് ഇരുമ്പകച്ചോല ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്.  രാവിലെ കുളിക്കാന്‍ വന്നവരാണ് മൃതദേഹം വെള്ളത്തില്‍ പൊങ്ങിയ നിലയില്‍ കണ്ടത്. ആളെ തിരിച്ചറിയാതിരുന്നതിനെ തുടർന്ന് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. രണ്ട് ദിവസമായി ജോർജിനെ കാണാതായിരുന്നതായി ബന്ധുക്കൾ പറയുന്നു. തുടർന്ന് ബന്ധുക്കൾ നടത്തിയ
പരിശോധനയിലാണ് മരിച്ചത് ജോർജാ ണെന്ന് തിരിച്ചറിഞ്ഞത്. ജില്ലാ ആശുപത്രിയിൽ പോസ്റ്റുമാർട്ടത്തിന് ശേഷം മൃതദഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
Previous Post Next Post

نموذج الاتصال