പോത്തോഴിക്കാവ് അമ്പലത്തിന്റെ മുന്നിലുള്ള ഹൈമാസ്റ്റ് ലൈറ്റ് അണഞ്ഞു; ഉടൻ പരിഹാരമെന്ന് നഗരസഭ ചെയർമാൻ

മണ്ണാർക്കാട്: മണ്ണാർക്കാട് എംഎൽഎയുടെ പ്രവർത്തന   ഫണ്ടുപയോഗിച്ച് അഞ്ച് വർഷങ്ങൾക്ക് മുമ്പ്   പോത്തോഴിക്കാവ് അമ്പലത്തിന്റെ മുന്നിൽ  സ്ഥാപിച്ചഹൈമാസ്റ്റ് ലൈറ്റ് അണഞ്ഞു. ലൈറ്റ് സ്ഥാപിച്ചതിന് ശേഷമുള്ള ആദ്യ 5 വർഷം എംഎൽഎ ഓഫീസാണ് അതിന്റെ മെന്റ്റനൻസ് വർക്ക് ചെയ്തത്.   അഞ്ച് വർഷ കാലാവധി അവസാനിച്ചതിനാൽ ഇനി ഇത് പരിഹരിക്കുന്നത് മുനിസിപ്പാലിറ്റിയുടെ ഉത്തരവാദിത്തമാണ്. പല പ്രാവശ്യം പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി. രാത്രി ലൈറ്റിന്റെ അഭാവത്തിൽ അമ്പലത്തിലേക്ക് വരുന്ന ഭക്തജനങ്ങൾക്ക്  ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നുണ്ട്. പുഴയുടെ അടുത്താണ് ഈ പ്രദേശമെന്നതിനാൽ  പാമ്പു പോലെയുള്ള ഇഴജന്തുക്കളുടെ ശല്യവും ധാരാളമാണ്, തെരുവുനായ്ക്കുള്ള ശല്യവും ഈ പ്രദേശത്ത് രൂക്ഷമാണ്, മയക്കുമരുന്ന് പോലുള്ള ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കാനായി സാമൂഹ്യവിരുദ്ധർ  രാത്രി 10 മണിക്ക് ശേഷം ഇവിടെ ഒത്തുകൂടുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു,  ഈ വിഷയത്തിൽ പെട്ടെന്ന് അധികൃതർ ഇടപെടണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം 

ഇക്കാര്യം നഗരസഭയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീർ മണ്ണാർക്കാട് ഓൺലൈൻ ന്യൂസിനോട് പറഞ്ഞു. വളരെ ഗൗരവത്തിൽ തന്നെയാണ് ഈ വിഷയം എടുത്തിട്ടുള്ളത്. മുൻസിപ്പാലിറ്റിയിലെ അഞ്ച് വർഷം പൂർത്തിയായ പ്രവർത്തിക്കാത്ത മുഴുവൻ ലൈറ്റുകളും പ്രവർത്തനക്ഷമമാക്കുന്നതിന് വേണ്ടിയുള്ള ടെണ്ടർ വിളിച്ചിട്ടുണ്ട്. ഇലക്ഷൻ പെരുമാറ്റ ചട്ടം നിലനിന്നത് കൊണ്ട് മാത്രമാണ് നീണ്ടു പോയത്. വൈകാതെ തന്നെ കാര്യങ്ങൾ പൂർത്തിയാക്കി അതെല്ലാം റിപ്പയർ ചെയ്തു കൊടുക്കാനുള്ള സംവിധാനം ഉണ്ടാക്കുമെന്ന് നഗരസഭ ചെയർമാൻ പറഞ്ഞു. നഗരസഭ കൗൺസിൽ തീരുമാനമെടുത്തിട്ടുണ്ട്. ജില്ലാ ആസൂത്രണ സമിതി അപ്രൂവൽ ആക്കുന്നതിനുള്ള കാലതാമസമാണ് ഇപ്പോഴുള്ളതെന്ന് ചെയർമാൻ പറഞ്ഞു

Post a Comment

Previous Post Next Post