മോഷണകേസ് : ഒരു വര്‍ഷം തടവും 7000 രൂപ പിഴയും

പാലക്കാട്: മോഷണകേസില്‍ കോങ്ങാട് പാച്ചേനി ലക്ഷം വീട് കോളനിയില്‍ അയൂബ് (24) എന്നയാളെ വിവിധ വകുപ്പുകളിലായി ഒരു വര്‍ഷം തടവിനും 7000 രൂപ പിഴയടക്കാനും ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് നമ്പര്‍ - 2 കോടതി മജിസ്ട്രറ്റ് ആര്‍.അനിത ശിക്ഷിച്ചു. പിഴയടയ്ക്കാത്ത പക്ഷം ഒന്നര മാസം തടവിനും പിഴസംഖ്യയില്‍ നിന്ന് പരാതിക്കാരന് 5000 രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചു. 2018 ജൂലൈ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരന്റെ കിണാവല്ലൂരിലുള്ള വീട്ടില്‍ നിന്ന് രണ്ട് പവന്‍ തൂക്കമുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ കളവ് പോയ സംഭവത്തില്‍ മങ്കര സബ് ഇന്‍സ്പെക്ടര്‍ കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് കോടതിവിധി.
Previous Post Next Post

نموذج الاتصال