പാലക്കാട് ടൗണില്‍ രാത്രി യാത്രക്കാരെ ആക്രമിച്ച് കവര്‍ച്ച; നാലുപേര്‍ കൂടി അറസ്റ്റില്‍

പാലക്കാട്: രാത്രിയിൽ പട്ടണത്തിലെത്തുന്ന യാത്രക്കാരെ ആക്രമിച്ച് പണവും മൊബൈൽഫോണുകളും വിലപിടിപ്പുള്ള വസ്തുക്കളും തട്ടുന്ന സംഘത്തിലെ നാലുപേർകൂടി അറസ്റ്റിൽ. ഒലവക്കോട് സ്വദേശി ശിവപ്രസാദ് (24), ശങ്കുവാരമേട് സ്വദേശി സുബിൻ (18), ആലംകോട് സ്വദേശി കൃഷ്ണ (23), പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരെയാണ് പാലക്കാട് ടൗൺ സൗത്ത് പോലീസ് അറസ്റ്റുചെയ്തത്. പുത്തൂർ സ്വദേശി അർജുൻ (20), കൽപ്പാത്തി വലിയപാടം സ്വദേശി വിശാൽ (18) എന്നിവരെ ചൊവ്വാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യംചെയ്തതിൽനിന്നാണ് കൂടുതൽപേർ പിടിയിലായത്.

ജൂലായ് എട്ടിന് രാത്രി പാലക്കാട് ടൗണിലെത്തിയ കൊല്ലങ്കോട് സ്വദേശിയെ മൂന്ന് ബൈക്കുകളിലെത്തിയ സംഘം അടിച്ചുവീഴ്ത്തി കൈവശമുണ്ടായിരുന്ന 7,200 രൂപയും മൊബൈൽഫോണും കവരുകയായിരുന്നു. ഇയാളുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. പാലക്കാട് ടൗൺ സൗത്ത് പോലീസ് എസ്.ഐ.മാരായ കെ.ജെ. പ്രവീൺ, സി. ഐശ്വര്യ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Post a Comment

Previous Post Next Post