ചിറ്റൂര്‍ പുഴയില്‍ കുടുങ്ങിയ രണ്ട് കുട്ടികളെ ഫയര്‍ ഫോഴ്‌സ് രക്ഷിച്ചു

പാലക്കാട്: പോത്തനായ്ക്കന്‍ ചള്ള വണ്ടിത്താവളം സ്വദേശികളായ 13 വയസ്സുളള അഭിനവ് കൃഷ്ണ, 15 വയസുളള അജി എന്നിവര്‍ ആലാംകടവ് പാലത്തിനു സമീപം  ചിറ്റൂര്‍ പുഴയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് നീണ്ട ഒന്നര മണിക്കൂര്‍ നേരത്തെ പരിശ്രമത്തിന് ശേഷം ഫയര്‍ഫോഴ്‌സ് രക്ഷിച്ചു. കഴിഞ്ഞ ദിവസം ചിറ്റൂര്‍ പുഴയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മൈസൂര്‍ സ്വദേശികള്‍  കയറിനിന്ന അതേ പാറയില്‍ തന്നെയാണ് ഈ കുട്ടികളും കയറി നിന്നത്. കളിക്കുന്നതിനിടയില്‍ വെള്ളത്തില്‍ ഫുട്‌ബോള്‍ എടുക്കാന്‍ പോയതിനെ തുടര്‍ന്നാണ് പുഴയില്‍ കുടുങ്ങിയതെന്ന് കുട്ടികള്‍ അറിയിച്ചു.  ചിറ്റൂര്‍ ഫയര്‍ ഫോഴ്‌സും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

കുട്ടികളെ അഗ്നിരക്ഷാസേനയും പൊലിസും ചേര്‍ന്ന് രക്ഷപ്പെടുത്തുന്ന ദൃശ്യം


തമിഴ്‌നാട്ടില്‍ ആളിയാര്‍ വൃഷ്ടി പ്രദേശത്ത് മഴയുളള സാഹചര്യത്തില്‍ കൂടുതല്‍ ജലം മണക്കടവില്‍ എത്തുന്നതായും ഇതേ തുടര്‍ന്ന് മൂലത്തറ റെഗുലേറ്ററിന്റെ ഷട്ടറുകള്‍ ക്രമാതീതമായി തുറക്കേണ്ടി വരുമെന്നതിനാല്‍ ചിറ്റൂര്‍ പുഴയില്‍ ജലനിരപ്പ് കൂടാന്‍ സാധ്യത ഉണ്ടെന്ന് തീരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശമുണ്ടായിരുന്നു.

Post a Comment

Previous Post Next Post