മണ്ണാർക്കാട്: അട്ടപ്പാടിയില്‍ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി. പൊലീസ് ഉദ്യോഗസ്ഥനായ മുരുകന്‍, കാക്കന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് ചെമ്പുവട്ടക്കാട്ട് വരഗയാര്‍ പുഴക്കരികില്‍നിന്നു കണ്ടെത്തിയത്. അട്ടപ്പാടിയിലെ പുതൂര്‍ സ്വദേശികളാണ് ഇവര്‍. നാല് ദിവസങ്ങൾക്ക് മുന്‍പാണ് ഇരുവരെയും കാണാതായത്.
മേലെ ഭൂതയാർ ഊരിലേക്ക് യാത്ര ചെയ്യുന്നതിനിടെ പുഴയിൽ അകപ്പെട്ടതാകാം എന്നാണ് നിഗമനം. വരഗയാര്‍ പുഴ മുറിച്ചുകടന്നുവേണം സ്വര്‍ണഗദ്ദയില്‍നിന്ന് ഇവരുടെ ഊരിലെത്താന്‍.