ശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറത്ത് രണ്ടുപേർക്ക് വെട്ടേറ്റ സംഭവത്തിൽ ഒരാൾ പിടിയിലായി. കോങ്ങാട് പെരിങ്ങോട് പ്ലാച്ചിക്കാട്ടിൽ ഗോകുലിനെയാണ് ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തത്. മുൻ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നും മറ്റു പ്രതികളെയും ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച പുലർച്ചെയാണ് കടമ്പഴിപ്പുറം ബാർ ജംഗ്ഷനിൽ പ്രസാദ്, കുളക്കാട്ടുകുറിശ്ശി കണ്ടത്തിൽ ടോണി എന്നിവർക്ക് വെട്ടേറ്റത്. കാറിലെത്തിയ സംഘമാണ് യുവാക്കളെ വ്യാഴാഴ്ച വെട്ടിപ്പരിക്കേൽപ്പിച്ചത്.