മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ഇന്ന് മുതൽ സായാഹ്ന ഒ.പി

മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ സായാഹ്ന ഒ.പി. വ്യാഴാഴ്ച മുതൽ തുടങ്ങും. ഒരു ഡോക്ടറുടേയും, ഫാർമസിസ്റ്റിന്റേയും സേവനം ലഭ്യമാക്കിയാണ് സായാഹ്ന ഒ.പി പ്രവർത്തിക്കുക. ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി ഏഴ് മണി വരെയാണ് സമയം. പദ്ധതിക്കായി നഗരസഭ 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഒ.പി പ്രവർത്തനോദ്ഘാടനം ഉച്ചയ്ക്ക് ഒന്നിന് താലൂക്ക് ആശുപത്രി പരിസരത്ത് നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീർ നിർവഹിക്കും.

നിലവിൽ രാവിലെ ഒമ്പതു മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാണ് ഒ.പി. സമയം. പിന്നീടെത്തുന്ന രോഗികൾക്ക് അത്യാഹിത വിഭാഗത്തിലാണ് ചികിത്സ നൽകിയിരുന്നത്. ഇന്നത്തോടെ അതിനൊരു പരിഹാരമാവുകയാണ്

Previous Post Next Post

نموذج الاتصال