കുടിവെള്ള ടാങ്ക് നിർമ്മാണ ഉദ്ഘാടനം

മണ്ണാർക്കാട്:  മണ്ണാർക്കാട് നഗരസഭ പരിധിയിൽ 100% ശുദ്ധജല വിതരണം എന്ന ലക്ഷ്യം വെച്ച് കൊണ്ട് അമൃത് 2.0 പദ്ധതിയുടെ ഭാഗമായി 6 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ശുദ്ധജല സംഭരണിയുടെ നിർമ്മാണ ഉദ്ഘാടനം മണ്ണാർക്കാട് എം.എൽ.എ എൻ.ഷംസുദ്ദീൻ  നിർവ്വഹിച്ചു. 

മാതൃകാപരവും പ്രശംസനീയവുമായ ഒട്ടേറെ പദ്ധതികൾ നടപ്പിൽ വരുത്തി എന്നും മുന്നിൽ നിൽക്കുന്ന മണ്ണാർക്കാട് നഗരസഭ ഈ പദ്ധതിയിലൂടെ ജനങ്ങളുടെ ഏറ്റവും വലിയൊരു പ്രശ്നത്തിന് പരിഹാരം നൽകാൻ ഉള്ള ബൃഹത്തായ  പദ്ധതിക്കാണ് തുടക്കം കുറിച്ചിട്ടുള്ളതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എം.എൽ.എ പറഞ്ഞു.

മണ്ണാർക്കാട് നഗരസഭ  വിട്ടു നൽകിയ 10 സെന്റ് സ്ഥലത്താണ്  ജലസംഭരണിക്കായി പ്രവർത്തികൾ ആരംഭിച്ചിരിക്കുന്നത്.
668 ലക്ഷം രൂപ ഭരണാനുമതി ലഭിച്ച ഈ പദ്ധതി വിവിധ ഘട്ടങ്ങളിലായി ഒരു വർഷം കൊണ്ട് പൂർത്തീകരിക്കാനാണ് ലക്ഷ്യം ഇടുന്നത്. മണ്ണാർക്കാട് നഗരസഭ ചെയർമാൻ  സി.മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു.  വൈസ് ചെയർപേഴ്സൺ പ്രസീത കെ ചടങ്ങിന് സ്വാഗതം പറഞ്ഞു. കേരള വാട്ടർ അതോറിറ്റി മെമ്പർ അഡ്വക്കേറ്റ് ജോസ് ജോസഫ് മുഖ്യാതിഥിയായി.  വാട്ടർ അതോറിറ്റി ഇ.ഇ ജയപ്രകാശ് റിപ്പോർട്ട് അവതരണം നടത്തി. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ ബാലകൃഷ്ണൻ,ഹംസ കുറുവണ്ണ, വത്സലകുമാരി, നഗരസഭ കൗൺസിലർമാർ, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. നഗരസഭാ സെക്രട്ടറി സതീഷ് കുമാർ ചടങ്ങിന് നന്ദി പറഞ്ഞു.
Previous Post Next Post

نموذج الاتصال