പോക്സോ കേസിൽ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ

പാലക്കാട്:  എട്ടു വയസ് മാത്രം പ്രായമുള്ള ബാലികയെ ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതി അഗളി പാലൂര് സുരേഷ് (27)  ന് വിവിധ വകുപ്പുകൾ പ്രകാരം അഞ്ചുവർഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ. 

പിഴ അടക്കാത്ത പക്ഷം നാലുമാസം അധിക കഠിന തടവ് അനുഭവിക്കണം. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി ടി സഞ്ജുവാണ് ശിക്ഷ വിധിച്ചത്. അഗളി പോലീസ് രജിസ്റ്റർ ചെയ്ത കേസ് അന്നത്തെ എസ്ഐ മാരായിരുന്ന ഡി സതീഷ് കുമാർ , കെ ബി ഹരികൃഷ്ണൻ എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. അഗളിപോലീസ് സ്റ്റേഷൻ എസ്.സി.പി.ഒ ശ്യാം കുമാർ അന്വേഷണ ഉദ്യോഗസ്ഥനെ സഹായിച്ചു.  പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്കൂട്ടർമാരായ  ടി ശോഭന, സി. രമിക എന്നിവർ ഹാജരായി. എ.എസ്.ഐ സതി ,സി.പി.ഒ സുരേഷ് ,  എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു പിഴത്തുക കൂടാതെ അതിജീവിതയ്ക്ക് അധിക ധനസഹായത്തിനും വിധിയായി
Previous Post Next Post

نموذج الاتصال